പേരാമ്പ്ര ബൈപാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം -മുസ്‌ലിം ലീഗ് പേരാമ്പ്ര: ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും ബൈപാസ് നിർമിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് യോഗം കുറ്റപ്പെടുത്തി. ഫണ്ട് അനുവദിച്ചു എന്ന പ്രസ്താവനയിറക്കി ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്താൻ മന്ത്രി തയാറാവണം. ബൈപാസ് നിർമാണത്തിന് നിലവിലുള്ള തടസ്സം എന്താണെന്ന് സർവകക്ഷി യോഗം വിളിച്ച് വ്യക്തമാക്കാൻ മന്ത്രി തയാറാവണം. എത്രയും പെട്ടെന്ന് ബൈപാസ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. എസ്.കെ. അസൈനാർ അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ഒ. മമ്മു, ടി.കെ. ഇബ്രാഹീം, എം.കെ. അബ്ദുറഹ്മാൻ, പി.ടി. അഷ്‌റഫ്, കെ. കുഞ്ഞലവി, ടി.പി. മുഹമ്മദ്, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹ്മാൻ, ഇ. ഷാഹി, ആർ.കെ. മുനീർ, ടി.പി. നാസർ, പാളയാട്ട് ബഷീർ, ആനേരി നസീർ, പൂളക്കണ്ടി കുഞ്ഞമ്മദ്, വി. മുജീബ്, എൻ.എം. കുഞ്ഞബ്ദുല്ല, ടി.യു. സൈനുദ്ദീൻ, കെ.എം. മൊയ്‌തി, കുഞ്ഞമ്മദ് പേരാമ്പ്ര, കെ.ടി. ലത്തീഫ്, മുനീർ നൊച്ചാട്, പി.സി. ഉബൈദ്, ജൗഹർ പാലേരി, കെ.കെ. നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.