കോഴിക്കോട്: റേഷൻകാർഡ് മുൻഗണനപട്ടികയിൽ ഉൾപ്പെടുത്താൻ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള ഹിയറിങ് നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ അതത് റേഷൻകടകളിൽ നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻകാർഡ്, പുതിയ റേഷൻകാർഡ്, വീടിെൻറ നികുതി അടച്ച രസീത് എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണം. തീയതി, റേഷൻകട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ : നവംബർ രണ്ട് - 287, 71 - ഇരിങ്ങത്ത്, 75 - തണ്ടയിൽ താഴെ, 200 - രാമല്ലൂർ, 148, 170 - തെരുവത്ത് കടവ്, 7,6 - ചേമഞ്ചേരി പഞ്ചായത്ത് ഓഫിസ്, നവംബർ മൂന്നിന് - 268, 52 - കോട്ടക്കൽ, 85, 96 - കൊഴുക്കല്ലൂർ, 125, 156,129, 207,308 - പേരാമ്പ്ര ടൗൺ, 9 -പൂക്കാട്, 289 - ബീച്ച് റോഡ്, നവംബർ നാലിന് 45,279 - മുചുകുന്ന്, 115 - അഞ്ചാംപീടിക, 108 - ചേനായി, 146 - ഉള്ള്യേരി ടൗൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.