നടുവണ്ണൂർ അങ്ങാടിയിലെ ഭീമൻ കടന്നൽക്കൂട്: ബേക്കറി ജീവനക്കാരൻ കുത്തേറ്റ് കുഴഞ്ഞുവീണു

നടുവണ്ണൂർ: അങ്ങാടിയിലെ ഭീമൻ കടന്നൽക്കൂടിൽനിന്ന് ബേക്കറി ജീവനക്കാരന് കുത്തേറ്റു. അങ്ങാടിയിലെ മൈ ബേക്ക് ജീവനക്കാരനാണ് കടന്നൽ കുത്തേറ്റത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ബേക്കറിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ജീവനക്കാരന് കുത്തേറ്റത്. കടന്നൽ കുത്തേറ്റ ഇയാളുടെ കൈക്ക് മൊത്തം നീരുവന്നിരുന്നു. ഉച്ചക്കുശേഷം തലകറങ്ങി വീണതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഇൻജക്ഷൻ എടുത്തതിനു ശേഷം രാത്രിയോടെയാണ് ആശുപത്രി വിട്ടത്. കടന്നൽക്കൂടി​െൻറ അപകടാവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. നടുവണ്ണൂർ ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള മാക്കാരി സ്റ്റോഴ്സിനു മുകളിലത്തെ നിലയുടെ ഭിത്തിയിലാണ് ഭീമൻ കടന്നൽക്കൂട്. സ്കൂൾ പി.ടി.എ ഇതുമായി ബന്ധപ്പെട്ട അപകടാവസ്ഥ പൊലീസിനെ അറിയിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള പിക്കപ്പ്, ഗുഡ്സ് സ്റ്റാൻഡിലുള്ള ഡ്രൈവർമാരും അങ്ങാടിയിലെ യാത്രക്കാരും കടന്നൽക്കൂടി​െൻറ അപകടഭീഷണിയിലാണ്. മോദിയുടെ ഭരണത്തിനു കീഴിൽ മതന്യൂനപക്ഷങ്ങൾ ആശങ്കയിൽ -മന്ത്രി എം.എം. മണി നടുവണ്ണൂർ: നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴിൽ മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നടുവണ്ണൂർ സി.പി.എം ലോക്കൽ സമ്മേളനത്തിനോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എൻ. ആലി അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മത്കുട്ടി മാസ്റ്റർ, ഇസ്മയിൽ കുറുമ്പൊയിൽ, സി.എം ശ്രീധരൻ, സി. ബാലൻ, ടി.പി. ദാമോദരൻ, എന്നിവർ സംസാരിച്ചു. കെ.കെ. ദാമോദരൻ സ്വാഗതവും സി.കെ. പ്രേമൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ശ്രീജ പുല്ലിരിക്കൽ അധ്യക്ഷത വഹിച്ചു. എൻ. ആലിയെ സെക്രട്ടറിയായി തെരെഞ്ഞടുത്തു. നവമാധ്യമ കൂട്ടായ്മയിൽ മദ്റസക്ക് സ്മാര്‍ട്ട് ക്ലാസ്റൂം നടുവണ്ണൂര്‍: മുസ്ലിംലീഗ് പൂനത്ത് മേഖല നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പൂനത്ത് സുബുലുസ്സലാം മദ്റസയില്‍ തയാറാക്കിയ സ്മാര്‍ട്ട് ക്ലാസ്റൂം പൂനത്ത് മഹല്ല് ഖാദി ഉമര്‍ ബാഖവി കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. വി.പി. പോക്കര്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ്റൂം സ്വിച്ച് ഓണ്‍ കർമം വി.പി. പോക്കര്‍കുട്ടി ഹാജി നിർവഹിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ പി.സി. നാസര്‍, സദഖത്തുല്ല ദാരിമി, ഷുക്കൂര്‍ സഅദി, സി. മുഹമ്മദലി, കെ.കെ. ഹാമിദ് എന്നിവർ സംസാരിച്ചു. എം.കെ. അന്‍സല്‍ സ്വാഗതവും എം. ബഷീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.