ലഹരിക്കെതിരെ കുട്ടിപ്പൊലീസി​െൻറ ഫ്ലാഷ്​മോബ്​

പാലേരി: . സ്കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണത്തിനായി ജനമൈത്രി പൊലീസി​െൻറ സഹകരണത്തോടെ അരുത് ചങ്ങാതി എന്ന ഫ്ലാഷ് മോബാണ് വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ അരങ്ങേറിയത്. നാദാപുരം പൊലീസ് സബ് ഡിവിഷ​െൻറ നേതൃത്വത്തിൽ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് പരിപാടി നടത്തുന്നത്. വടക്കുമ്പാട് എച്ച്.എസ്.എസിൽ നടന്ന പരിപാടി റൂറൽ എസ്.പി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവൈ.എസ്.പി രാജു, സി.െഎമാരായ കെ.പി. സുനിൽകുമാർ, എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഫ്ലാഷ് മോബും ജനമൈത്രി പൊലീസി​െൻറ കാവ്യശിൽപവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.