മരവട്ടത്തെ പൊലീസ് നടപടി കിരാതം ^വിക്ടിംസ് ഫോറം

മരവട്ടത്തെ പൊലീസ് നടപടി കിരാതം -വിക്ടിംസ് ഫോറം കോഴിക്കോട്: മലപ്പുറം മരവട്ടത്ത് ഗെയിൽ വാതക പൈപ് ലൈൻ നിർമാണം എതിർത്ത സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും തുടർന്ന് മലപ്പുറം ജനകീയ സമരസമിതി ചെയർമാൻ പി.എ. സലാമടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ സർക്കാറിന് യോജിച്ചതല്ലെന്ന് ഗെയിൽ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി. ഭൂമി നഷ്ടപ്പെടുന്ന ഇരകളെ സംരക്ഷിക്കുന്നതിന് പകരം അവർക്കെതിരെ ലാത്തിവീശിയ പൊലീസ് നടപടി പ്രതിഷേധാർഹമാണ്. ജില്ല കൺവീനർ കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. കുമാരൻ തൂണേരി, മുനീർ നാദാപുരം, അഹമ്മദ് മുടിയല്ലൂർ, ബിജു മാമ്പറ്റ, സൽമാൻ ഓമശ്ശേരി, മുരളി പേരാമ്പ്ര, അഷ്റഫ് താമരശ്ശേരി, ജി. അക്ബർ, ഗുഫ്റാൻ, നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. ഗെയിലി​െൻറയും ഭരണകൂടത്തി​െൻറയും നടപടി ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി കോഴിക്കോട്: മലപ്പുറം മരവട്ടത്ത് ഗെയിൽ പണി എതിർത്ത സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയതിലും ജനകീയ സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിലും സോളിഡാരിറ്റി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നിയമം കാറ്റിൽ പറത്തി മുന്നോട്ടുപോകുന്ന ഗെയിലി​െൻറയും ഭരണകൂടത്തി​െൻറയും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. കെ. അശ്ക്കറലി, കെ. നൂഹ്, ഫായിസ് ചെറുവറ്റ, റഊഫ് കാരമൂല, സ്വദ്റുദ്ദീൻ പുല്ലാളൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.