കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വനിത ഹോസ്റ്റലിന് മുന്നില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് എസ്.ഐക്കെതിെര കേസെടുത്തു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) കോടതിയുടെ നിര്‍ദേശ പ്രകാരം നടക്കാവ് പൊലീസാണ് എസ്.ഐ ഹബീബുല്ലെക്കതിരെ കേസെടുത്തത്. എസ്.ഐ വനിത ഹോസ്റ്റലിന് സമീപം നിന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് വിദ്യാർഥിക്ക് മര്‍ദനമേറ്റത്. ഇതേ സംഭവത്തില്‍ എസ്.ഐയുടെ പ്രതിശ്രുത വധു നല്‍കിയ പരാതിയില്‍ വിദ്യാർഥിയുടെ പിതാവ് ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്ക് എതിരെയും നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഐ.ജിതലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. എസ്.െഎക്കെതിെര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.