മൊബൈൽ ടവർ: സമരസമിതി ധർണ നടത്തി

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 13ൽ പുള്ളിക്കോത്ത് ജനവാസകേന്ദ്രമായ മഞ്ഞോറമലയിൽ സ്വകാര്യ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ടവർവിരുദ്ധസമിതി മടവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എൻ. ഖാദർ ഉദ്ഘാടനം ചെയ്തു. ടി.ടി. ആലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സക്കീന മുഹമ്മദ്, പുറ്റാൾ മുഹമ്മദ്, ചോലക്കര മുഹമ്മദ്, എം. മുഹമ്മദ് ശാഫി, വി. ഗോപാലൻ, ചന്ദ്രൻ ചുള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. ചോലക്കര ശശികുമാർ സ്വാഗതവും എം. സുഗേഷ് നന്ദിയും പറഞ്ഞു Kdy-4 dharna madavoor.jpg മഞ്ഞോറമലയിലെ മൊബൈൽ ടവറിനെതിരെ സമരസമിതി മടവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ എൻ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു ഫുട്ബാൾ ടൂർണമ​െൻറ് കൊടുവള്ളി: സിൻസിയർ കച്ചേരിമുക്ക് സംഘടിപ്പിക്കുന്ന ഫുട്ബാൾ നൈറ്റ് ടൂർണമ​െൻറ് നവംബർ 11,12 തീയതികളിൽ നടക്കും. ഫോൺ: 8943375101
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.