കൊടുവള്ളി മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കരുത്

കൊടുവള്ളി: കാരാട്ട് റസാഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും എം.എൽ.എയെ വഴിയിൽ തടയുകയും ചെയ്യുന്ന നടപടിയിൽ നിന്ന് പിന്മാറാൻ മുസ്ലിം ലീഗ് തയാറാവണമെന്ന് ഐ.എൻ.എൽ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതയാത്രയിൽ ഉപയോഗിച്ച വാഹനത്തി​െൻറ പേരിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം ചേർന്ന് മുസ്ലിം ലീഗ് നേതാവ് രംഗത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് സി.പി. അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വഹാബ് മണ്ണിൽ കടവ്, ഒ.പി. അബ്ദുറഹിമാൻ, സി.പി. നാസർകോയ തങ്ങൾ, ഒ.പി. റസാഖ്, ഒ.പി. സലിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.