ആനക്കാംപൊയിൽ ക്ഷീരസംഘം: യു.ഡി.എഫിന് ജയം

തിരുവമ്പാടി: ആനക്കാംപൊയിൽ ക്ഷീരസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ് ഭരണം നിലനിർത്തി. മത്സരിച്ച മുഴുവൻ യു.ഡി.എഫ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. ബാബു ജോൺ പേക്കാകുഴി, സി.പി. മാത്യു, ഷിബിൻ അഗസ്റ്റിൻ, ബേബി അടക്കാ പാറ, സാബു കൊച്ചാലുമൂട്ടിൽ, ത്രേസ്യാമ്മ തോമസ് തുണ്ടിയിൽ, ലൈല തേക്കാട്ടുമണ്ണിൽ, ലിസി കുന്നത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയികൾക്കുള്ള സ്വീകരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് പാമ്പാറ ഉദ്ഘാടനം ചെയ്തു. ബോസ് അധ്യക്ഷത വഹിച്ചു. ബാബു കളത്തൂർ, പൗലോസ് ചൂരത്തൊട്ടി, പൗളിൻ മാത്യു, ബാബു പേക്കാക്കുഴി എന്നിവർ സംസാരിച്ചു. സി.പി.എം പ്രചാരണജാഥക്ക് സ്വീകരണം തിരുവമ്പാടി: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു. പുന്നക്കലിൽ ഏരിയകമ്മിറ്റി അംഗം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ചെറുപ്രയിൽ ജാഥസമാപനം ഏരിയ സെക്രട്ടറി ടി.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി. ഗണേഷ് ബാബു, സജി ഫിലിപ്, ഇ. ജനാർദനൻ, റോയ് തോമസ്, ഗീത പ്രശാന്ത്, സുനിൽ ഖാൻ, പി.ജെ. ജിബിൻ എന്നിവർ നേതൃത്വം നൽകി. Thiru 1 കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധനയങ്ങൾക്കെതിരെ സി.പി.എം തിരുവമ്പാടിയിൽ നടത്തിയ കാൽനട പ്രചാരണ ജാഥ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.