കേരളത്തിന് പാശ്ചാത്യ രാജ്യങ്ങളോട് മത്സരിക്കാനാകും -മന്ത്രി മണി കോഴിക്കോട്: എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തുനിൽക്കുന്ന കേരളത്തിന് പാശ്ചാത്യ രാജ്യങ്ങളോടുവരെ മത്സരിക്കാനാവുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അക്ഷയ ഉൗർജ ടെക്നീഷ്യന്മാർക്ക് അനെർട്ട് ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. ആെരാക്കെ എന്തെല്ലാം പറഞ്ഞാലും രാഷ്ട്രപതി നമ്മെക്കുറിച്ച് നല്ലതാണ് പറഞ്ഞത്. ഇത് വലിയ അംഗീകാരമാണ്. ഇന്ത്യയിൽ ഭൂപരിഷ്കരണവും കുടികിടപ്പവകാശവും നൽകിയത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉൗർജ സ്രോതസ്സുകളെ കണ്ടെത്താതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്നും ഇൗ മേഖലയിൽ നൂതന സാേങ്കതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അനെർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ, എം. പ്രദീപ്കുമാർ, സി.കെ. ചന്ദ്രബോസ്, പി. ജയചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. അക്ഷയ ഉൗർജ റിന്യൂവബ്ൾ എനർജി ടെക്നീഷ്യന്മാർക്ക് തൊഴിൽ സമയത്ത് സംഭവിക്കുന്ന അപകടങ്ങൾക്ക് മൂന്ന ലക്ഷം രൂപയും ചികിത്സ ചെലവിനായി 30,000 രൂപയുമാണ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.