പയ്യോളി, ചെറുവണ്ണൂർ റോഡ്​ പരിഷ്കരണ പ്രവൃത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും -^മന്ത്രി

പയ്യോളി, ചെറുവണ്ണൂർ റോഡ് പരിഷ്കരണ പ്രവൃത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും --മന്ത്രി പേരാമ്പ്ര: പേരാമ്പ്ര-പയ്യോളി, പേരാമ്പ്ര-ചാനിയം കടവ് റോഡുകളുടെ പരിഷ്കരണ പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണണൻ. 3.27 കോടി ചെലവിൽ പൊതുമരാമത്ത് നടപ്പാക്കുന്ന കൽപത്തൂർ വായനശാല-വെള്ളിയൂർ -കാപ്പുമ്മൽ റോഡി​െൻറയും മൂന്നു കോടി വിനിയോഗിച്ച് പൂർത്തിയാക്കുന്ന ചക്കിട്ടപാറ-നരിനട--കൂരാച്ചുണ്ട് റോഡി​െൻറയും നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകുമെന്നും റോഡ് പ്രവൃത്തിക്ക് സർക്കാർ 30 കോടി അനുവദിച്ചിട്ടുണ്ടെന്നും നിയോജക മണ്ഡലത്തിൽ ഗതാഗതരംഗത്ത് വൻ പുരോഗതി ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. റോഡ് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ കാര്യക്ഷമമായി ഇടപെടണം. പ്രവൃത്തികൾ ലക്ഷ്യം കാണുന്നതിന് ജനങ്ങളുടെ സഹകരണമുണ്ടാകണം. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പ്രവൃത്തി തടസ്സപ്പെടുന്ന സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. റോഡ് വീതികൂട്ടാനുള്ള ഭൂമി സ്വമേധയാ വിട്ടുനൽകാൻ ഉടമകൾ തയാറാകണം. റോഡ് നിർമിക്കുമ്പോൾ അഴുക്കുചാൽ, കാൽനട യാത്രക്കാർക്കുള്ള സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കൽപത്തൂർ വായനശാലയിൽ നടന്ന ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ എൻ. ശ്രീജിത്ത്, ജില്ല പഞ്ചായത്തംഗം സുജാത മനക്കൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ്, കെ.ടി.ബി കൽപത്തൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം. ബാബു, കെ.കെ. മൂസ, പഞ്ചായത്തംഗങ്ങളായ സുനിത മലയിൽ, ഷിജി കൊട്ടാറക്കൽ, ഗീത കല്ലായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി. ബാബുരാജ്, ശശികുമാർ അമ്പാളി, ടി.പി. നാസർ, കെ.ഇ. സേതുമാധവൻ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എൻ. ശാരദ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം കെ.യു. ജിതേഷ് നന്ദിയും പറഞ്ഞു. ഡോക്ടറേറ്റ് ലഭിച്ച അഞ്ജുഷക്ക് പഞ്ചായത്തി​െൻറ ഉപഹാരം മന്ത്രി സമ്മാനിച്ചു. എം.എസ്.എഫ് ദയൂബന്ദ് ഡെലിഗേറ്റ്സ് കോൺഫറൻസ് പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കടിയങ്ങാട് ദയൂബന്ദ് ഡെലിഗേറ്റ്സ് കോൺഫറൻസ് സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ 75 ശാഖകളിലെ 600 ഭാരവാഹികളാണ് പങ്കെടുത്തത്. സ്വാഗതസംഘം ചെയർമാൻ എസ്.കെ. അസ്സയിനാർ പതാക ഉയർത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുനീർ നൊച്ചാട് അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി സുലൈമാൻ മേൽപത്തൂർ, രങ്കീഷ് കടവത്ത്, അനഘ വയനാട് എന്നിവർ സംവദിച്ചു. കെ.ടി. റഊഫ്, പാളയാട്ട് ബഷീർ, ആനേരി നസീർ, സയ്യിദലി തങ്ങൾ പാലേരി, ശിഹാബ് കന്നാട്ടി എന്നിവർ സംസാരിച്ചു. രാഷ്ട്രീയ ചരിത്ര ക്വിസ് പ്രോഗ്രാമിന് പി.സി. സിറാജ്, എൻ.പി. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജൗഹർ പാലേരി സ്വാഗതവും ട്രഷറർ എ.കെ. ഹസീബ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സംസ്ഥാന എം.എസ്.എഫ് പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. പി.എം. സാദിഖലി, എസ്.പി. കുഞ്ഞമ്മത്, എസ്.കെ. അസ്സയിനാർ, സി.പി.എ. അസീസ്, സാജിദ് നടുവണ്ണൂർ, വി.പി. റിയാസ് സലാം, കല്ലൂർ മുഹമ്മദലി, ആവള ഹമീദ്, മൂസ കോത്തമ്പ്ര, പി.സി. ഉബൈദ്, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.