'ബെഫി' ധർണ

േകാഴിക്കോട്: എസ്.ബി.െഎയുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ബെഫി) ജില്ലകമ്മിറ്റി ധർണ നടത്തി. ശാഖകൾ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചത് പുനഃപരിേശാധിക്കുക, സർവിസ് ചാർജ് ഇൗടാക്കുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ബി.െഎ മാനാഞ്ചിറ ശാഖക്ക് മുന്നിൽ നടന്ന സമരം എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദൻ, എൻ. മീന, എസ്.എസ്. അനിൽ, വി.എ.എൻ. നമ്പൂതിരി, പി.പി. കൃഷ്ണൻ, സജി വർഗീസ്, യു.പി. നരേന്ദ്രനാഥ്, പി. സത്യൻ, മോഹൻകുമാർ, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.