കള്ളപ്പണക്കാരുമായുള്ള സി.പി.എം ബന്ധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം^ആർ.എം.പി.ഐ

കള്ളപ്പണക്കാരുമായുള്ള സി.പി.എം ബന്ധം സ്വതന്ത്ര ഏജൻസി അന്വേഷിക്കണം-ആർ.എം.പി.ഐ കോഴിക്കോട്: സി.പി.എം നേതൃത്വം കള്ളക്കടത്തുകാരും അധോലോക രാജാക്കന്മാരുമായി ദീർഘകാലമായി ബന്ധത്തിലാണെന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് കൊടുവള്ളിയിേലതെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണക്കടത്തുകേസിലെ പ്രതി ഫൈസൽ കാരാട്ടി​െൻറ കാർ ജനജാഗ്രത യാത്രയിൽ ഉപയോഗിച്ചത് യാദൃച്ഛികമായല്ല. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സന്ദർശിക്കാൻ ജയിൽചട്ടം ലംഘിച്ച് സ്വർണ കള്ളക്കടത്തുകേസിലെ പ്രതി ഫയാസ് എത്തിയത് ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. ആലപ്പുഴയിലെ കായൽ ൈകേയറി റിസോർട്ട് നിർമിച്ചുവെന്ന് ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിലനിർത്തുന്ന സി.പി.എം നിലപാട് പരിഹാസ്യമാണെന്നും ഇക്കാര്യങ്ങളെല്ലാം ഒരു സ്വതന്ത്ര്യ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു. കെ.എസ്. ഹരിഹരൻ, കെ.പി. പ്രകാശൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.