കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് ജില്ല സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കായികതാരങ്ങൾക്ക് ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജോസ് മാത്യു, ടോമി ചെറിയാൻ എന്നിവർ സംസാരിച്ചു. കായികതാരങ്ങളായ അപർണ റോയി, ലിസ്ബത്ത് കരോളിൻ ജോസഫ്, അർജുൻ തങ്കച്ചൻ, തലീത്താ കുമ്മി സുനിൽ, സാനിയ ട്രീസ ടോമി, എ.സി അരുൺ, മുഹമ്മദ് ഹിഷാം, സെബിൻ സെബാസ്റ്റ്യൻ, ട്രീസ മാത്യു, ടെൽസി അനിറ്റ് ബെന്നി, ജെബിൻ ബാബു, നിധിൻ ടോമി, അനുകൂൽ ജോസഫ് എന്നിവർക്കും ടോമി ചെറിയാൻ, ജോളി തോമസ് അടക്കമുള്ള പരിശീലകർക്കുമാണ് സ്വീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.