ക്ഷയരോഗ നിർമാർജന പദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട്: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള ടി.ബി എലിമിനേഷൻ മിഷ​െൻറ ജില്ലതല ഉദ്ഘാടനം നവംബർ ഒന്നിന് ബീച്ചിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ്കുമാർ എം.എൽ.എ, ജില്ല കലക്ടർ യു.വി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 2035നുള്ളിൽ ലോകത്തുനിന്നും ക്ഷയരോഗം തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതി​െൻറ ഭാഗമായി ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ക്ഷയരോഗ മുക്തിക്കായി എലിമിനേഷൻ മിഷൻ പ്രവർത്തനം തുടങ്ങിയത്. 2025നുള്ളിൽ സംസ്ഥാനം പൂർണമായും ക്ഷയരോഗവിമുക്തമാക്കുകയാണ് മിഷ​െൻറ ലക്ഷ്യം. കേരളത്തിലെ മുഴുവൻ വീടുകളിലും ക്ഷയരോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ഇതരസംസ്ഥാനക്കാരിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി സർവേ നടത്തി ക്ഷയരോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് മിഷ​െൻറ പ്രധാന പ്രവർത്തനങ്ങൾ. പദ്ധതിയുടെ ഭാഗമായി ജില്ലതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ടി.ബി എലിമിനേഷൻ ടാസ്ക് ഫോഴ്സുകളും വിവിധ കമ്മിറ്റികളും രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ 1760 പേരാണ് ക്ഷയരോഗികളായുള്ളത്. കോർപറേഷൻ, തീരദേശമേഖലകളിലാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. ക്ഷയരോഗികളുടെ എണ്ണം വർഷംതോറും കുറയുന്നുണ്ടെങ്കിലും ഇത് വളരെ കുറഞ്ഞ ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ല െമഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ, ടി.ബി ഓഫിസർ ഡോ.പി.പി പ്രമോദ്കുമാർ, ടി.ബി സ​െൻറർ കൺസൽട്ടൻറ് ഡോ.പി.ആർ. ജയശ്രീ, ബേബി നാപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.