ബസ് പണിമുടക്കിനെതിരെ പരാതി നല്‍കി

ഉള്ള്യേരി: കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെതിരെ ഉള്ള്യേരി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് ശ്രീധരന്‍ പാലയാട്ട് ജില്ലകലക്ടര്‍ക്കും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കും പരാതി നല്‍കി. ഇത്തരം സമരങ്ങള്‍ നടത്തില്ലെന്ന് ബസുടമകളും തൊഴിലാളി യൂനിയനുകളും ആർ.ടി.ഒക്ക് രേഖാമൂലം ഉറപ്പുനല്‍കിയതാണെന്നും സമരവുമായി ബന്ധപ്പെട്ട ഒരു കേസില്‍ സമാനമായ ഉറപ്പ് കോടതിയിലും നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സമരത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.