സി.പി.എം പന്നിക്കോട് ലോക്കൽ സമ്മേളനം കൊടിയത്തൂർ: ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഭീതിപടർത്താൻ ചിലർ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം പന്നിക്കോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭീതി പടർത്തി അവരെ സമരത്തിൽ അണിനിരത്തുന്നതിന് ഒരുവിഭാഗം നടത്തുന്ന കുപ്രചാരണങ്ങളാണ് സമരം. വികസനങ്ങളെ എതിർക്കുന്ന ചില സംഘടനകളാണ് ഇതിനുപിന്നിൽ. ഇരകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകി പദ്ധതി നടപ്പാക്കുന്നതിന് സഹകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എരഞ്ഞിമാവ് നമ്പീശൻ മാസ്റ്റർ നഗറിൽ നടന്ന പ്രതിനിധിസമ്മേളനം ജില്ലകമ്മിറ്റി അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിപ്പ പതാക ഉയർത്തി. കെ.സി. നാടിക്കുട്ടി, എം. വിശ്വലക്ഷ്മി, സെക്രട്ടറി ജോണി ഇടശ്ശേരി, ജില്ലകമ്മിറ്റി അംഗം ഇ. രമേശ്ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജോളി ജോസഫ്, പി.എൻ. തങ്കപ്പൻ, സി.ടി.സി. അബ്ദുല്ല എന്നിവർ സംസാരിച്ചു. എ.സി. ബീരാൻ നഗറിൽ പൊതുസമ്മേളനം ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ ശരത്പ്രസാദ്, ജോണി ഇടശ്ശേരി എന്നിവർ സംസാരിച്ചു. സി. ഹരീഷ് സ്വാഗതവും കെ. മുരളീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.