ഹവാല കൂട്ടുകെട്ട്: എം.എൽ.എമാരും കൗണ്‍സിലറും രാജിവെക്കണം ^യൂത്ത് ലീഗ്

ഹവാല കൂട്ടുകെട്ട്: എം.എൽ.എമാരും കൗണ്‍സിലറും രാജിവെക്കണം -യൂത്ത് ലീഗ് കൊടുവള്ളി: ഹവാല ഇടപാടുകാരുമായുള്ള ബന്ധം പുറത്തായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരായ പി.ടി.എ റഹീമും കാരാട്ട് റസാഖ്, കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ട് എന്നിവര്‍ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അഴിമതി പുറത്ത് വന്നതി​െൻറ ജാള്യതയിലാണ് കെ.എം.ഒ കോളജിലെ വിദ്യാര്‍ഥികളെ എം.എല്‍.എ മര്‍ദിച്ചത്. കുട്ടികളുടെ പരാതിയില്‍ നിസ്സാരമായ കേസ് ചാര്‍ത്തിയ പൊലീസ് എം.എല്‍.എയുടെ പരാതിയില്‍ കുട്ടികള്‍ക്കെതിരെ ഗുരുതര വകുപ്പുകളിലാണ് കേസെടുത്തത്. എം.എല്‍.എക്കെതിരെ എം.എസ്.എഫ് നടത്തിവരുന്ന സമരം യൂത്ത് ലീഗ് ഏറ്റെടുക്കുമെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മണ്ഡലം പ്രസിഡൻറ് ടി. മൊയ്തീന്‍ കോയ, സെക്രട്ടറി കെ.കെ. റഫീഖ്, സി.കെ.എ. റസാഖ്, ഒ.കെ. ഇസ്മായീല്‍, ഇഖ്ബാല്‍ കത്തറമ്മല്‍, പി. അനീസ്, എം.കെ. മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.