കക്കോടി: യാത്രാ പ്രശ്നം നേരിടുന്ന കക്കോടി ബൈപാസ് റോഡ് ഉൾപ്പെടെയുള്ളവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.എം കക്കോടി ഇൗസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പടിഞ്ഞാറ്റും മുറിയിൽ എ. മാധവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ചന്ദ്രൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എം. അമൃതപാൽ പതാക ഉയർത്തി. ടി.എ. ഷിജു രക്തസാക്ഷി പ്രമേയവും എം.ടി. പ്രസാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി.എം. ധർമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ, വി. മുകുന്ദൻ, പി. കോരപ്പൻ, മക്കേടാൽ ഗോപാലൻ, വി.കെ. കിരൺരാജ് എന്നിവർ സംസാരിച്ചു. പി.എം. ധർമരാജൻ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.സി. ഉണ്ണിമാധവൻ നായർ നഗറിൽ നടന്ന പൊതുസമ്മേളനം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. ധർമരാജൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരൻ, ഉണ്ണികൃഷ്ണൻ വയനാട് എന്നിവർ സംസാരിച്ചു. എം. രാജേന്ദ്രൻ സ്വാഗതവും പി. ശോഭീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.