വിദ്യാർഥികൾക്കെതിരെയുള്ള ശിക്ഷണനടപടി പിൻവലിക്കും; ഭവൻസ് ഉപരോധസമരം മാറ്റി രാമനാട്ടുകര: രാമനാട്ടുകര ഭവൻസ് മാനേജ്മെൻറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപരോധിക്കാനുള്ള തീരുമാനം മാറ്റി. വി.കെ.സി. മമ്മദ്കോയ എം.എൽ.എ യുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി മാനേജ്മെൻറ് പ്രതിനിധികളുമായി നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ഉപരോധം താൽക്കാലികമായി മാറ്റിയത്. ചർച്ചയിലെ വ്യവസ്ഥപ്രകാരം സസ്പെൻഷനിലായ ഏഴു വിദ്യാർഥികെളയും ക്ലാസിൽ കയറ്റും. പുറത്താക്കിയ മൂന്നുപേർക്ക് മറ്റു കോളജിൽ പ്രവേശനത്തിന് അവസരമെരുക്കുമെന്നും വിദ്യാർഥികൾക്കെതിരായ പ്രതികാരനടപടികൾ അവസാനിപ്പിച്ച്, മുൻ ഒത്തുതീർപ്പുവ്യവസ്ഥകൾ ഓരോന്നായി അംഗീകരിക്കാനും തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. പ്രശ്നത്തിെൻറ ഗൗരവം കണക്കിലെടുത്താണ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഒത്തുതീർപ്പുചർച്ച നടന്നത്. രാമനാട്ടുകര നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, രാമനാട്ടുകര സഹകരണ ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ, മാനേജ്മെൻറ് പ്രതിനിധികളായ അഡ്വ. പരമേശ്വരൻ, വി.എം. പ്രേംകുമാർ, എം. ഗോപാലകൃഷ്ണൻ, കെ.സുധീഷ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.