കോഴിക്കോട്: എച്ച്.ഐ.വി ബാധിതരായ അനാഥ കുരുന്നുകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബോധവത്കരണവുമായി ഒരു ഡോക്ടറുടെ സൈക്കിൾ യാത്ര. ഹോമിയോപതി അക്കാദമി ഓഫ് റിസർച് ആൻഡ് ചാരിറ്റീസ് പ്രസിഡൻറായ ബംഗളൂരുവിലെ ഡോ. പവൻ സത്യനാരായണൻ ചന്ദക് ആണ് ഇതിനായി 1000 കി. മീറ്റർ സൈക്കിളിൽ പര്യടനം നടത്തുന്നത്. ബംഗളൂരുവിൽനിന്ന് ഒക്ടോബർ 25ന് തുടങ്ങിയ യാത്ര നവംബർ മൂന്നിന് കന്യാകുമാരിയിൽ സമാപിക്കും. ഡോ. സന്ദീപ് സഖാർ, ഡോ. ചന്ദ്രശേഖർ ബാലറാവു, ഡോ. കിരൺ ബകൻ, ഓം താൽറേജ, സനത് ജയിൻ, കൈലാഷ് ടിത്തേ, മൗലി കാട്ടിങ് എന്നിവരും യാത്രയിൽ ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. എച്ച്.ഐ.വി ബാധിച്ച അനാഥക്കുട്ടികളെ പുനരധിവസിപ്പിക്കുകയും അവരുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി ആളുകളെ ബോധവത്കരിക്കുകയാണ് പര്യടനത്തിെൻറ ഉേദശ്യം. യാത്രയിലുടനീളം തദ്ദേശവാസികളുമായും സ്കൂൾ, കോളജ്, ആശുപത്രികൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുള്ളവരുമായും സംവദിക്കുകയും തെൻറ യാത്രാലക്ഷ്യം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇതേ ലക്ഷ്യവുമായി ഡോ. പവൻ മുംബൈയിൽനിന്ന് കൊങ്കൺ വരെയും (400 കി.മീ), പർബാനിയിൽനിന്ന് പനാജിവരെയും (400 കി.മീ), വിദർഭ ഒട്ടാകെയും (820), പുണെയിൽനിന്ന് മഹാബലീശ്വർ വരെയും (380) സൂറത്ത്, ചിറ്റഗോങ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലുമെല്ലാം സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ യാത്രാസംഘത്തിന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ചാപ്റ്ററും സൈക്കിൾ ക്ലബുകളായ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്സ് എന്നിവരും സ്വീകരണം നൽകി. ഐ.എച്ച്.എം.എ ഭാരവാഹികളായ ഡോ. കെ. അബ്ദുൽഗഫാർ, ഡോ. എം.ഇ. പ്രശാന്ത്, ഡോ. എം.ജി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സ്വീകരണശേഷം സംഘം തെക്കൻ കേരളത്തിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.