സിറ്റി പൊലീസ് അത്​ലറ്റിക് മീറ്റ്: സിറ്റി ഹെഡ്ക്വാർട്ടേഴ്സ് ജേതാക്കൾ

കോഴിക്കോട്: സിറ്റി പൊലീസ് അത്്ലറ്റിക് മീറ്റിൽ 80 പോയൻറുമായി സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് ജേതാക്കളായി. 76 പോയൻറുമായി സൗത്ത് സബ്ഡിവിഷൻ രണ്ടാമതെത്തി. 20 പോയൻറുമായി സൗത്ത് സബ്ഡിവിഷനിലെ സി.പി.ഒ സുനിത വനിതാവിഭാഗത്തിലും 17 പോയൻറുമായി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ സി.പി.ഒ സുഭാഷ് പുരുഷവിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായി. സിറ്റി ഹെഡ്ക്വാർട്ടേഴ്സ്, നോർത്ത് സബ്ഡിവിഷൻ, സൗത്ത് സബ്ഡിവിഷൻ, ട്രാഫിക് ആൻഡ് സ്പെഷൽവിങ് എന്നീ ടീമുകളായി തിരിച്ചാണ് മീറ്റ് സംഘടിപ്പിച്ചത്. വിവിധ സ്റ്റേഷനുകളിലെയും സ്പെഷൽ വിങ്ങുകളിലെയും നൂറോളം അത്ലറ്റുകൾ മാറ്റുരച്ചു. 100, 200, 1000, 5000 മീറ്റർ ഓട്ടമത്സരങ്ങൾ, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ട്രിപ്ൾജംപ്, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, കബഡി, വടംവലി തുടങ്ങി 32 ഇനങ്ങളുണ്ടായിരുന്നു. മീറ്റ് ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാർ നിർവഹിച്ചു. സമാപനചടങ്ങി​െൻറ ഉദ്ഘാടനവും സമ്മാനദാനവും ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ നിർവഹിച്ചു. കാളിരാജ് മഹേഷ്കുമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ്, വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.