ജീവിതത്തിലേക്ക് കാലെടുത്തുവെക്കും മുമ്പേ മൂന്നുജീവനുകൾ കവർന്നു

വടകരയിലെ അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു കൊയിലാണ്ടി: മൂന്നു യുവാക്കളുടെ അപ്രതീക്ഷിത വേർപാട് കൊയിലാണ്ടിയെ ഈറനണിയിച്ചു. പന്തലായനി നെല്ലിക്കോടു കുന്നുമ്മൽ ഷാബിർ (19), നടേരിക്കടവ് കോളനി റോഡ് കുറ്റ്യാടി നിലം കുനി ശ്രീജിത്ത് (20), കൊയിലാണ്ടി വലിയ കുറ്റിനിലം അനന്തു (21) എന്നിവരാണ് ശനിയാഴ്ച രാത്രിയൽ വടകര മുട്ടുങ്ങലിലുണ്ടായ വാഹന അപകടത്തിൽ മരിച്ചത്. പത്തേകാലോെട ഉണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഏറെ വൈകിയിരുന്നു. ബൈക്കി​െൻറ രജിസ്ട്രേഷൻ കൊയിലാണ്ടിയിലേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അപകടത്തിൽപെട്ടവരുടെ വിവരങ്ങൾ അറിയാൻ പിന്നെയും ഏറെ സമയമെടുത്തു. പുലർച്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപെട്ടവരാണ് മൂവരും. അത്താണിയായി മാറേണ്ടവരെയാണ് കുടുംബത്തിനു നഷ്ടമായത്. ഷാബിർ കൊയിലാണ്ടി ആർട്സ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. മറ്റുള്ളവർ തൊഴിൽ മേഖലയിലേക്ക് കടക്കുന്നതേയുള്ളൂ. ശ്രീജിത്തി​െൻറ പിതൃസഹോദരിയുടെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.