മാനസികാരോഗ്യകേന്ദ്രത്തിന് ഉപഹാരങ്ങളുമായി മെഡിക്കൽ കോളജ് പൂർവവിദ്യാർഥികൾ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ഒരു കൈത്താങ്ങെന്ന സംരംഭവുമായി മെഡിക്കൽ കോളജ് പൂർവവിദ്യാർഥികളുടെ ഒത്തുേചരൽ. 1984ൽ കോഴ്സിനുചേർന്ന 28ാമത് എം.ബി.ബി.എസ് ബാച്ചിലെയും നാലാമത് ബി.ഡി.എസ് ബാച്ചിലെയും വിദ്യാർഥികളാണ് കുതിരവട്ടത്ത് സംഗമിച്ചത്. മാനസികാരോഗ്യകേന്ദ്രത്തിന് ബാച്ചി​െൻറ ഉപഹ‍ാരങ്ങളായി വാട്ടർ പ്യൂരിഫയർ, വാട്ടർ ഹീറ്റർ, സ്റ്റീൽ ഷെൽഫ്, ആംപ്ലിഫയറോടുകൂടിയ മൈക്ക് സംവിധാനം എന്നിവ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിതക്ക് പ്രതിനിധികൾ സമ്മാനിച്ചു. ആർ.എൽ. ബൈജു മുഖ്യാതിഥിയായിരുന്നു. ഡോ.കെ.എം. നവാസ് അധ്യക്ഷത വഹിച്ചു. ബാച്ച് കോഒാഡിനേറ്റർ ഡോ.എം.സി. രാജേഷ് പദ്ധതി വിശദീകരിച്ചു. ഡോ.എൻ. രാജേന്ദ്രൻ സ്വാഗതവും ഡോ.അനിത നന്ദിയും പറഞ്ഞു. ബാച്ചിലെ വിദ്യാർഥികളായ കേരളത്തിനകത്തും പുറത്തുമുള്ള 25ഓളം ഡോക്ടർമാർ ഒത്തുചേരലിനെത്തി. അരലക്ഷത്തോളം രൂപ ചെലവിട്ടാണ് ഉപകരണങ്ങൾ വാങ്ങിയത്. മെഡിക്കൽ കോളജിനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് െമഡിസിനും വേണ്ടി ഇവർ മുമ്പും സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.