സ്കൂട്ടറിൽനിന്നു വീണയാളുടെ കൈയിൽ ബസിെൻറ ടയർ കയറിയിറങ്ങി

മാനന്തവാടി: . എടവക പന്നിച്ചാലിലെ പള്ളിപ്പാട്ട് ജേക്കബിനാണ് (54) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ മാനന്തവാടി- കോഴിക്കോട് റോഡിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തിയ സ്വകാര്യ ബസ്, എതിരെ വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടറി​െൻറ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ജേക്കബ് റോഡിൽ വീണപ്പോൾ സ്വകാര്യ ബസി​െൻറ ടയർ കയറിയിറങ്ങി വലതു കൈക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജേക്കബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിേലക്ക് മാറ്റി. സ്കൂട്ടർ ഓടിച്ചിരുന്ന ജേക്കബി​െൻറ അയൽക്കാരൻ വിനീതിന് നിസ്സാര പരിക്കേറ്റു. തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തി യുവാക്കൾ ചൂരൽമല: കോൺക്രീറ്റ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ റോഡ് തകർന്നു. ചൂരൽമല ഹൈസ്കൂൾ റോഡിൽ കുത്തനെ ഇറക്കമുള്ള ഭാഗത്ത് ചെയ്ത കോൺക്രീറ്റ് ആണ് തകർന്നത്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കൃത്യമായ അനുപാതത്തിൽ സാമഗ്രികൾ ചേർക്കാതെ അശാസ്ത്രീയമായ രീതിയിൽ നിർമിച്ചതാണ് േറാഡ് ഒരു വർഷം തികയുന്നതിനുമുമ്പ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിലെ ഗർത്തങ്ങൾ പ്രദേശത്തെ യുവാക്കൾ ചേർന്ന് കല്ലും മണ്ണും ഉപയോഗിച്ച് താൽകാലികമായി അടച്ചു. കെ. സലാം, മുഹമ്മദ് ഷാഫി, പി. ദിൽഷാദ്, ഷഫീക്, അർഷാദ്, അൻസാർ എന്നിവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി. SUNWDL28 ചൂരൽമല ഹൈസ്കൂൾ റോഡിലെ ഗർത്തങ്ങൾ പ്രദേശത്തെ യുവാക്കൾ ചേർന്ന് അടക്കുന്നു കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ചു പച്ചിലക്കാട്: പച്ചിലക്കാട് വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മാന്തവാടിയിൽനിന്നു കൽപറ്റയിലേക്കും കൽപറ്റയിൽനിന്ന് മാനന്തവാടിയിലേക്കും േപാകുകയായിരുന്ന ബസുകളാണ് പച്ചിലക്കാട് വളവിലെ ഇറക്കത്തിൽ അപകടത്തിൽപെട്ടത്. കൽപറ്റ ഭാഗത്തുനിന്നു വന്ന ബസി​െൻറ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും എതിർഭാഗത്തുനിന്നു വന്ന ബസ് ബ്രേക്കിട്ട് നിർത്തിയതിനാലാണ് അപകടത്തി​െൻറ ആഘാതം കുറക്കാനായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. SUNWDL29 പച്ചിലക്കാട് വളവിലെ ഇറക്കത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.