നാട്ടുകാർ എതിർത്തു; പുതുതായി തുറന്ന കള്ളുഷാപ്പ് അടച്ചു

കൂട്ടാലിട: ടൗണിൽ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് ചെടിക്കുളത്തേക്ക് മാറ്റിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടച്ചു. കൂട്ടാലിടയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഷാപ്പിന് കരാർ പുതുക്കി നൽകാൻ കെട്ടിട ഉടമ തയാറാവാത്തതിനെത്തുടർന്നാണ് ചെടിക്കുളത്ത് കൂരാച്ചുണ്ട് റോഡിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ ഒരാഴ്ച മുമ്പ് ഷാപ്പ് പ്രവർത്തനം തുടങ്ങിയത്. അപ്പോൾതന്നെ നാട്ടുകാർ സമരവുമായി രംഗത്തെത്തി. വാർഡ് അംഗം രമ്യ ചെയർപേഴ്സനും മധുസൂദനൻ കൺവീനറുമായി കള്ളുഷാപ്പ് വിരുദ്ധസമരസമിതി രൂപവത്കരിച്ച് നാട്ടുകാരുടെ ഒപ്പു ശേഖരിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. എതിർപ്പ് ശക്തമായതോടെ കള്ളുഷാപ്പ് അടക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.