ദുരന്തനിവാരണ സേന ഉദ്ഘാടനം ചെയ്തു; രൂപവത്കരണ യോഗം ദുരന്തമുഖത്ത്

കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ദുരന്തനിവാരണ സേന രൂപവത്കരണം നിരവധി മുങ്ങി മരണങ്ങൾക്ക് സാക്ഷിയായ മുക്കണ്ണൻകുഴി കയത്തിനു സമീപം നടന്നു. യുവാക്കളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായ കൂട്ടായ്മ ഒരുകൈ സഹായം കിട്ടാതെ ഇനിയാരും ദുരന്തത്തിനിരയാവരുതെന്ന് പ്രഖ്യാപിച്ചു. ഫയർ ഫോഴ്സി​െൻറയും ദുരന്തനിവാരണ സേന എന്ന വാട്സ്ആപ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എസ്.ഐ എസ്. ശ്രീജിത്ത്, പേരാമ്പ്ര എസ്.ഐ ലിതേഷ്, നാദാപുരം ഫയർ സ്റ്റേഷൻ ഓഫിസർ രാംദാസ്, വി.പി. സമീർ, എ.പി. ഷൈലേഷ് എന്നിവർ സംസാരിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് അംഗം കെ.കെ. രവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ഇത്തരം കമ്യൂണിറ്റി റെസ്ക്യൂ ടീമുകൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി മുഖ്യപ്രഭാഷണം നടത്തിയ ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ പറഞ്ഞു. ജില്ലയിൽ അറുനൂറോളം യുവാക്കളെ ഏർപ്പെടുത്തി ഇത്തരം സംഘങ്ങൾ നിലവിൽവന്നുകഴിഞ്ഞു. ഇവർക്കാവശ്യമായ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, കയറുകൾ എന്നിവ നൽകും. പുഴയോരങ്ങളിൽ നെറ്റ് കെട്ടുക, സൂചന ബോർഡുകൾ വെക്കുക തുടങ്ങിയവയും നടത്തും. ഷമീം അലങ്കാർ, കുരിക്കൾ സമീർ, റസൽ പൊയിലങ്കി, കൊള്ളി കുഞ്ഞമ്മദ്, യൂനുസ് കൂടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ അപകടങ്ങളുണ്ടാവുമ്പോൾ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രദർശനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.