പേരോട് ഹൈസ്കൂൾ റോഡിന് 10 ലക്ഷം

നാദാപുരം: എടച്ചേരി ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന തൂണേരി-നാദാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരോട് ഹൈസ്‌കൂൾ റോഡ് പ്രവൃത്തിക്ക് കോഴിക്കോട് ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന ഈ റോഡ് പ്രവൃത്തിയുടെ ഭരണാനുമതി നൽകി ടെൻഡർ നടപടികളിലേക്ക് നീങ്ങിയതായി ജില്ല പഞ്ചായത്ത് മെംബർമാരായ അഹമ്മദ് പുന്നക്കൽ, പി.കെ. ഷൈലജ എന്നിവർ അറിയിച്ചു. പഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തില്‍ സി.സി.യു.പി സ്‌കൂളിന് ഇരട്ട കിരീടം നാദാപുരം: തൂണേരി പഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തില്‍ നാദാപുരം സി.സി.യു.പി സ്‌കൂളിന് ഇരട്ട കിരീടം. രണ്ടു ദിവസങ്ങളിലായി ചെറുവെള്ളൂര്‍ എല്‍.പി സ്‌കൂളില്‍ നടന്ന അറബിക് സാഹിത്യോത്സവത്തിലും കലോത്സവത്തിലും സി.സി.യു.പി ഓവറോള്‍ നേടി. അറബിക് സാഹിത്യോത്സവത്തില്‍ തൂണേരി വെസ്റ്റ് എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും ചെറുവെള്ളൂര്‍ എല്‍.പി മൂന്നാം സ്ഥാനവും നേടി. ജനറല്‍ വിഭാഗത്തില്‍ തൂണേരി വെസ്റ്റ് എല്‍.പി രണ്ടാം സ്ഥാനവും തൂണേരി ഇ.വി.യു.പി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവം സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ സനീഷ് കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പ്രദീപന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.