മിന്നലിൽ വീടി​െൻറ ചുമരും വയറിങ്ങും തകർന്നു

ബാലുശ്ശേരി: മിന്നലേറ്റ് കണ്ണാടിപ്പൊയിൽ മാഞ്ചോലക്കൽ മീത്തൽ സദാനന്ദ​െൻറ വീടി​െൻറ ചുമരും വയറിങ്ങും തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിലാണ് നാശനഷ്ടങ്ങളുണ്ടായത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി. അകത്തെ ചുമരിൽ വിള്ളലും മേൽക്കൂരയിലെ ഒാടുകൾ തകർന്നിട്ടുമുണ്ട്. അകത്തുണ്ടായിരുന്ന വീട്ടമ്മ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് ഡയറിയിൽ ദേശീയഗാനം ഒരു വരി കുറവ്: പഞ്ചായത്ത് ഖേദം പ്രകടിപ്പിച്ചു ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി അച്ചടിച്ച പഞ്ചായത്ത് വിജ്ഞാനീയം ഡയറിയിൽ ദേശീയഗാനം അപൂർണമായി അച്ചടിച്ചതിൽ ഗ്രാമ പഞ്ചായത്ത് ഖേദം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. സ്കൂളിൽ നേരത്തെ വിതരണം ചെയ്ത വിജ്ഞാനീയം ഡയറികൾ പിൻവലിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. ദേശീയഗാനത്തിൽ 'തവശുഭനാമേ ജാഗേ' എന്ന വരി ഇല്ലാതെയാണ് അച്ചടിച്ചിരുന്നത്. തെറ്റ് തിരുത്തി ഡയറി വീണ്ടും വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഞ്ചായത്തിലെ 12ഒാളം സ്കൂളുകളിൽ വിതരണം ചെയ്യാനാണ് വിജ്ഞാനീയം കൈപ്പുസ്തകം അച്ചടിച്ചിട്ടുള്ളത്. ദേശീയഗാനം അപൂർണമായി അച്ചടിച്ച പഞ്ചായത്ത് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് പനങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയഗാനത്തെ അവഹേളിച്ച പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല സെക്രട്ടറി സുധീൽ സുരേഷ് ബാലുശ്ശേരി പൊലീസിൽ പരാതിയും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.