കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതു വഴി വ്യാപാരമേഖലക്കുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ കോഴിക്കോട് വ്യാപാരഭവനിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാരി കൂട്ടായ്മ തീരുമാനിച്ചു. കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന, പോണ്ടിച്ചേരി, അന്തമാൻ-നികോബാർ എന്നിവിടങ്ങളിൽനിന്ന് വന്ന വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം കർണാടകയിൽ നിന്നുള്ള രമേഷ് ചന്ദ്രലോട്ടി ചെയർമാനായി സമിതി രൂപവത്കരിച്ചു. നവംബർ 18ന് വിപുലമായ വ്യാപാരി കൺെവൻഷൻ ബംഗളൂരുവിൽ നടത്താനാണ് യോഗ തീരുമാനം. നവംബർ ഒന്നിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് പിന്തുണ നൽകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ കോഓഡിനേഷൻ ചെയർമാൻ താജുദ്ദീൻ, രമേഷ് ചന്ദ്രലോട്ടി, വിക്രമൻ, രാജു അപ്സര, കെ.പി. സേതുമാധവൻ, മാരിയിൽ കൃഷ്ണൻ നായർ, സി.എ.എം. ഇബ്രാഹിം, അഹമ്മദ് ഷരീഫ്, ബാബു കോട്ടയിൽ, എ.എം. ഹമീദ്, വൈ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.