പഴയ നേതാക്കളിൽനിന്ന്​ കമ്യൂണിസ്​റ്റുകാർ രാഷ്​ട്രീയ മാതൃക സ്വീകരിക്കണം ^പന്ന്യൻ രവീന്ദ്രൻ

പഴയ നേതാക്കളിൽനിന്ന് കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ മാതൃക സ്വീകരിക്കണം -പന്ന്യൻ രവീന്ദ്രൻ കോഴിക്കോട്: ജനങ്ങൾക്കുവേണ്ടി ജീവിതം മാറ്റിെവച്ച പഴയ നേതാക്കളിൽനിന്ന് കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ മാതൃക സ്വീകരിക്കണമെന്ന് സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. കോഴിക്കോടി​െൻറ പ്രഥമ മേയർ എച്ച്. മഞ്ചുനാഥ റാവുവി​െൻറ 34ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്ന കുടുംബത്തിൽ ജനിച്ച് വാടക വീട്ടിൽ മരിച്ച മഞ്ചുനാഥ റാവുവാകണം മാതൃക. പോരാട്ടമുഖത്തുനിന്ന് തറച്ചുകയറിയ വെടിയുണ്ട ദേഹത്ത് വഹിച്ച് ജീവിച്ച കാന്തലോട്ട് കുഞ്ഞമ്പുവും സി. കണ്ണനുമാണ് മാതൃകയാവേണ്ടത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി എല്ലാം മറക്കുന്നവർ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊണ്ടത് അതിനല്ലെന്ന് ഒാർക്കണം. സാമൂഹിക ജീവിതത്തിൽ നാം ഇതുവരെ നേടിയതെല്ലാം നശിപ്പിക്കാനാണ് ആർ.എസ്.എസുകാര​െൻറ സർക്കാർ ശ്രമിക്കുന്നത്. ചരിത്രത്തിലിടമില്ലാത്തവർ അവർക്കായി ചരിത്രം പടച്ചുണ്ടാക്കുന്ന കാലം. വൻകിട മുതലാളികൾക്ക് വേണ്ടി മഹാനടന്മാരെക്കാൾ നന്നായി അഭിനയിക്കുന്ന മോദി ഭരിക്കും കാലം. 80 ലക്ഷം കൊടുക്കാത്തതിന് നൂറിലേറെ ശിശുക്കൾ ശ്വാസം മുട്ടി മരിച്ച സംസ്ഥാനത്ത് രണ്ടായിരം കോടി പശു സംരക്ഷണത്തിന് നീക്കിവെച്ചയാൾ ഭരിക്കും കാലം. ന്യൂനപക്ഷങ്ങളെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന കാലം. ഇതിനെല്ലാം അപവാദമായി കേരളം മാറുന്നത് ഇടതുപക്ഷം ഭരിക്കുന്നതിനാലെന്ന് ഒാർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ കണ്ടിൻജൻസി തൊഴിലാളികളുടെ മക്കൾക്ക് സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മേയർ തോട്ടത്തിൽ രവീന്ദ്രൻ വിതരണം ചെയ്തു. കെ.ജി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. െഎ.വി. ശശാങ്കൻ അനുസ്മരണം നടത്തി. പി.വി. മാധവൻ, എം.കെ.എം. കുട്ടി, ഡി. രഞ്ചിത്ത് കുമാർ എന്നിവർ സംസാരിച്ചു. പി.കെ. നാസർ സ്വാഗതവും വി.ടി. ഗോപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.