കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്കും ചെമ്മണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സ് എം.ഡി ബോബി ചെമ്മണൂരിനും ആദരമൊരുക്കി റോട്ടറി ഇൻറർനാഷനൽ. കോഴിക്കോട്, മലപ്പുറം റോട്ടറി റീജനുകളുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലധിഷ്ടിത സേവനം എന്ന വിഷയത്തിൽ ക്ലബ് അംഗങ്ങൾക്കായി നടന്ന സെമിനാർ ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി എ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.സി. എം അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഹോട്ടൽ പാരമൗണ്ട് ടവറിൽ നടന്ന പരിപാടിയിൽ ഇ.ടി. സത്യൻ അധ്യക്ഷത വഹിച്ചു. ഹേമപാലൻ ക്ലാസെടുത്തു. സേതു ശിവശങ്കർ സ്വാഗതവും ഡോ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.