സ്​കൂൾ പരിസരം ശുചീകരിച്ചു

നരിക്കുനി: നരിക്കുനി റെസിഡൻറ്സ് അസോസിയേഷനും ക്ലബും സംയുക്തമായി നരിക്കുനി എ.യു.പി . സ്കൂളി​െൻറ മുൻഭാഗത്തുണ്ടായിരുന്ന കാടുകൾ വെട്ടിത്തെളിയിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വാർഡ് മെംബറും സ്കൂൾ പ്രധാനാധ്യാപകനുമായ പി.ഐ. വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.കെ. ഉമ്മർ, പി. മൊയ്തീൻകുഞ്ഞി ഹാജി, ഒ. മുഹമ്മദ്, നൗഷാദ് നരിക്കുനി, പി.കെ. മനോഹരൻ, കെ.കെ. മുജീബ്, അനിൽകുമാർ, പി.കെ. പ്രകാശൻ, ജമാൽ നരിക്കുനി, സുരേഷ് ബാബു, ഫസലുറഹ്മാൻ, പ്രണവ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. നവംബർ 12ന് നടക്കുന്ന െറസിഡൻറ്സ് അസോസിയേഷ​െൻറ കുടുംബസംഗമത്തിന് മുന്നോടിയായാണ് ശുചീകരണം സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.