തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം ^വെൽഫെയർ പാർട്ടി

തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം -വെൽഫെയർ പാർട്ടി പയ്യോളി: തീരദേശ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് നഗരസഭ അടിയന്തര പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി പയ്യോളി മുൻസിപ്പൽ കൺവെൻഷൻ ആവശ്യപ്പെട്ടു. തീരദേശത്തെ കിണറുകളിൽ കാലങ്ങളായി മഞ്ഞവെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം നഗരസഭ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒമ്പതോളം പദ്ധതികൾ നടപ്പിൽ വരുത്താൻ ശ്രമിച്ചെങ്കിലും അത് മിക്കതും പാതിവഴിയിൽ നിലച്ചുപോയതിനെക്കുറിച്ച് പുറത്ത് വന്ന റിപ്പോർട്ടുകൾ അന്വേഷിച്ച് കാരണക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സമരരംഗത്തുള്ള പുൽക്കൊടി കൂട്ടം ജലസമര സമിതിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറ് ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ. ഹസ്സൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ടി. ഹംസ, വി. മമ്മു മാസ്റ്റർ, പി.കെ. അബൂബക്കർ, യു. റാഷിദ് കോട്ടക്കൽ, ടി.എ. ജുനൈദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.