നന്തിബസാർ: പള്ളിക്കരയിൽ മുസ്ലിം ലീഗ് സ്ഥാപിച്ച ബോർഡുകളും കൊടിമരവും ഇരുട്ടിെൻറ മറവിൽ സാമൂഹികദ്രോഹികൾ തകർത്തു. ഞായറാഴ്ച അർധ രാത്രിയാണ് സംഭവം. ശിഹാബ് തങ്ങളുടെ ഫോട്ടോ അടങ്ങുന്ന ഫ്ലക്സും പഴയകാല നേതാക്കളുടെ പേരിലുള്ള ബോർഡുകളുമാണ് തകർത്തത്. എസ്.ടി.യു പാർലമെൻറ് മാർച്ച് പ്രചാരണാർഥം സ്ഥാപിച്ച ബാനറും നശിപ്പിച്ചു. പയ്യോളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.