മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെത് ജനവഞ്ചനയും സ്വജന പക്ഷപാതവുമാണെന്ന് ആരോപിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നവംബർ രണ്ടിന് നടത്തുന്ന കുത്തിയിരിപ്പ് സമരത്തിെൻറ പ്രചാരണാർഥം സംഘടിപ്പിച്ച വാഹന ജാഥ കറുത്തപറമ്പിൽ സമാപിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. കെ.കെ. മുജീബ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. കോയ, വൈസ് ക്യാപ്റ്റൻ എം.പി.കെ. അബ്്ദുൽ ബർറ്, ഡയറക്ടർ പി.എം. സുബൈർ, കോഒാഡിനേറ്റർ ഗസീബ് ചാലൂളി, സലാം തേക്കുംകുറ്റി, എം.ടി. സൈത് ഫസൽ, ശിഹാബ് കറുത്തപറമ്പ്, റഊഫ് കൊളക്കാടൻ, പി.പി. ശിഹാബ്, കെ.എം. അഷ്റഫലി, കെ.പി. അബ്്ദുല്ല, എൻ.പി. കാസിം, മുനീർ തേക്കുംകുറ്റി, നടുക്കണ്ടി അബൂബക്കർ, കെ.പി. മുഹമ്മദ്, റഹൂഫ് കറുത്തപറമ്പ്, കെ.എം. സുബൈർ, അഫ്സാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.