ചേളന്നൂർ: ദേശീയ അവാർഡ് നേടിയ കലാമണ്ഡലം സത്യവ്രതൻ മാസ്റ്ററെയും നൃത്തത്തിൽ ദേശീയ അവാർഡ് നേടിയ കീർത്തന പ്രദീപിനെയും ചേളന്നൂർ പൊതുജന വായനശാല നേതൃത്വത്തിൽ . എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ത്രിലോക്കുമാർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉപഹാരം നൽകി. വായനശാല സെക്രട്ടറി വി.വി. വിനോദ്കുമാർ, മനക്കൽ ഉണ്ണികൃഷ്ണൻ, ശ്രീഹരി മനക്കൽ, പി.പി. ബിജു, എ. വേലായുധൻ, എം.പി. അഖിൽ, ശ്രീജ ചേളന്നൂർ, കെ. ഗ്രീഷ്മ എന്നിവർ സംസാരിച്ചു. എം.എം. നൗഷാദ് സ്വാഗതവും എം.എസ്. ദീപേഷ് നന്ദിയും പറഞ്ഞു. വായനശാല യുവത സാംസ്കാരിക കൂട്ടായ്മ കുട്ടികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുടുംബസംഗമം കേക്കാടി: ഇന്ദിര ഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കരമംഗലത്ത് താഴത്ത് കോൺഗ്രസ് കുടുംബസംഗമം നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് എം. അഭിജിത്, ഡി.സി.സി സെക്രട്ടറി െഎ.പി. രാജേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.പി. വിജേഷ്, എലത്തൂർ മണ്ഡലം പ്രസിഡൻറ് കെ.ടി. ശ്രീനിവാസൻ, മാടിച്ചേരി ഗംഗാധരൻ, മണ്ഡലം സെക്രട്ടറി പി.എം. അനിൽകുമാർ, എൻ.പി. സിനേഷ്, കിഷോർ കണിയാക്കൽ, പി. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.