മാറാട് കേസില്‍നിന്ന് രക്ഷപ്പെടാന്‍ മായിന്‍ ഹാജി ആര്‍.എസ്.എസുമായി കൂട്ടുകൂടുന്നു -എളമരം കരീം - ജാഥാനായകനെ ആനയിക്കുന്നതിന് ഒരു ഏകീകൃത രീതി നിശ്ചയിച്ചിട്ടില്ല. കൊടുവള്ളി: എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ലീഗിെൻറയും ബി.ജെ.പിയുടെയും നേതാക്കള്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അതേറ്റുപിടിച്ച് ചില മാധ്യമങ്ങള്‍ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കൊടുവള്ളിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002ലെ മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലീഗ് നേതാവ് എം.സി. മായിന്‍ ഹാജിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന ഇൗ കേസില്‍നിന്ന് രക്ഷപ്പെടാന്‍ മായിന്‍ ഹാജിക്ക് ബി.ജെ.പി--ആര്‍.എസ്.എസ് നേതാക്കളുടെ കാരുണ്യം കൂടിയേ തീരൂ. മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താനുള്ള ഇടതുപക്ഷ ശ്രമങ്ങളെ തകര്‍ക്കുന്നത് ആര്‍.എസ്.എസിനെ സഹായിക്കാനാണെന്നും അതുവഴി സി.ബി.ഐ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് മായിന്‍ ഹാജി നടത്തുന്നതെന്നും കരീം ആരോപിച്ചു. കൊടുവള്ളിയിലെ സ്വീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിന് മറച്ചുവെക്കാനൊന്നുമില്ല. സ്വീകരണ യോഗത്തിലേക്ക് ജാഥാ നായകനെ ആനയിക്കുന്നതിന് ഒരു ഏകീകൃത രീതി നിശ്ചയിച്ചിട്ടില്ല. ജാഥ നായകനെ ആനയിക്കാന്‍ കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റി ഒരു വാഹനം ഏര്‍പ്പാടാക്കിയെങ്കിലും വാഹനത്തിെൻറ തകരാറുമൂലം മറ്റൊരു വാഹനം കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഒരുതരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്താതെ പരിപാടി സംഘടിപ്പിക്കേണ്ടത് സംഘാടക സമിതിയുടെ ഉത്തരവാദിത്തമായിരുന്നു. അതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യും. അല്ലാതെ കോടിയേരി ബാലകൃഷ്ണനോ സി.പി.എമ്മിനോ പങ്കില്ലെന്നും കരീം പറഞ്ഞു. കൊടുവള്ളി കെ.എം.ഒ അര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കാരാട്ട് റസാഖ് എം.എല്‍എക്കെതിരെ കേസെടുത്ത പൊലീസ് നടപടി തെറ്റായെന്നും എളമരം കരീം പറഞ്ഞു. പ്രശ്‌നത്തില്‍ ആവശ്യമായ അന്വേഷണം നടത്താതെയാണ് െപാലീസ് കേസെടുത്തത്. കാരാട്ട് റസാഖ് എം.എല്‍.എയെ വഴിതടയാനും ൈകയേറ്റം ചെയ്യാനും ശ്രമിച്ചാൽ അതിനെ ശക്തമായി നേരിടുമെന്നും കരീം വ്യക്തമാക്കി. ഒ.പി.ഐ കോയ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, ആര്‍.പി. ഭാസ്‌കരക്കുറുപ്പ്, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, കെ. ബാബു, പി.ടി.സി. ഗഫൂര്‍, വായോളി മുഹമ്മദ് മാസ്റ്റര്‍, സി.പി. നാസര്‍ കോയതങ്ങള്‍, ഒ.പി. റഷീദ്, എ. രാഘവന്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.