ഫറോക്ക്: പേട്ടയിൽ മത്സ്യ, മാംസ, കോഴി കച്ചവടങ്ങൾ വിവിധയിടങ്ങളിലായി പരന്നുകിടക്കുന്നത് പൊതുജനങ്ങൾക്ക് പ്രയാസകരമായതിനാൽ അങ്ങാടിയിൽ പൊതു മാർക്കറ്റ് സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി പേട്ട യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത മത്സ്യഫെഡ് മാർക്കറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാൽ ഇത് പ്രയോജനപ്പെടുത്താൻ അധികൃതർ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി. ഫഹദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.സി. സിദ്ദീഖ്, സി. സക്കീർ, സി. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.