ബി.ജെ.പി നേരിടുന്നത് ജനകീയ തിരിച്ചടി -^പന്ന്യൻ രവീന്ദ്രൻ

ബി.ജെ.പി നേരിടുന്നത് ജനകീയ തിരിച്ചടി --പന്ന്യൻ രവീന്ദ്രൻ പന്തീരാങ്കാവ്: ചികിത്സ കിട്ടാതെ ജനം മരിക്കുമ്പോൾ നിശ്ശബ്ദത പാലിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലുള്ളവർ രാജ്യത്തിന് ഭീഷണിയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ പെരുമണ്ണ ലോക്കൽ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനമുൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങൾക്ക് വോട്ടർമാർ ബി.ജെ.പിക്ക് തിരിച്ചടി നൽകിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സി. സുന്ദരൻ, ഒ. രവീന്ദ്രൻ, കരിയാട്ട് ഉഷാകുമാരി, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഒ. രവീന്ദ്രനെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.