മഹ്​ളറ സിൽവർ ജൂബിലി സമാപനം നവംബറിൽ

മാവൂർ: മഹ്ളറത്തുൽ ബദ്രിയ ചാരിറ്റബ്ൾ സൊസൈറ്റി സിൽവർ ജൂബിലി സമാപനം നവംബർ 15, 16, 17 ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി 25 ഇന പരിപാടികൾക്ക് തുടക്കം കുറിച്ചു. 1991ൽ രജിസ്റ്റർ ചെയ്ത സൊസൈറ്റിയുടെ കീഴിൽ മുസ്ലിം യതീംഖാന, മഹ്ളറ അഗതി-അനാഥ മന്ദിരം, ഹിഫ്ളുൽ ഖുർആൻ കോളജ് തുടങ്ങി പത്തോളം സ്ഥാപനങ്ങൾ നടക്കുന്നു. സമാപനത്തോടനുബന്ധിച്ച് പണ്ഡിത ക്യാമ്പ്, പൂർവ വിദ്യാർഥി സംഗമം, വിദ്യാർഥി സംഗമം, പ്രീ മാരിറ്റൽ ക്ലാസ്, വനിത പഠനശിബിരം, പ്രവാസി സംഗമം, നേതൃസംഗമം എന്നിവ നടന്നു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം, മെഡിക്കൽ ക്യാമ്പ്, സൗഹൃദ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഹസൻ തങ്ങൾ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദലി, സെക്രട്ടറി പുതുക്കുടി ചാലിൽ അബ്ദുല്ല, വൈസ് ചെയർമാൻ പി.ടി.സി. മുഹമ്മദലി, കോഒാഡിനേറ്റർ അജ്മൽ സഖാഫി, മീഡിയ ഇൻ ചാർജ് എൻ.െക. ശംസുദ്ദീൻ, മാനേജർ പി.സി. മുഹമ്മദലി ഹാജി, പോക്കുട്ടി ഹാജി, കെ.പി. സുബൈർ എന്നിവർ പെങ്കടുത്തു. ഗെയിൽ: എന്താണ് നേട്ടമെന്ന് സർക്കാർ വ്യക്തമാക്കണം മാവൂർ: ഗെയിൽ പദ്ധതികൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സി.ടി. അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. അണികളുടെ വികാരംപോലും മാനിക്കാതെ സി.പി.എം കോർപറേറ്റുകൾക്ക് വിടുവേല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി മാവൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എം. ഷമീർ സ്വാഗതവും എ.പി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.