കുറ്റ്യാടി: കെ.വി.കെ.എം.യു.പി സ്കൂളിൽ നടക്കുന്ന കുന്നുമ്മൽ ഉപജില്ല കലോത്സവത്തിെൻറ ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുനാൾ നീളുന്ന മേള തിങ്കളാഴ്ച രചന മത്സരങ്ങളോടെ തുടങ്ങും. സ്കൂളിലും പരിസരത്തുമായി എട്ടു വേദികൾ ഒരുക്കിയിട്ടുണ്ട്. 87 സ്കൂളുകളിലെ മൂവായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. മേളയുടെ ഉദ്ഘാടനം 31ന് വൈകീട്ട് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മൂന്നിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പി.കെ. നവാസ്, വി.പി. കുഞ്ഞബ്ദുല്ല, പി.പി. നാണു, ഇ. അബ്ദുൽ അസീസ്, എം.കെ. ശശി, വി.എ.സി. ഇബ്രാഹിംഹാജി, പി.കെ. ഹമീദ്, ഇ.കെ. കരണ്ടോട്, അബ്ദുല്ല സൽമാൻ, സുരേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ജീവനക്കാരില്ല: വേളം പഞ്ചായത്ത് ഒാഫിസ് പ്രവർത്തനം സ്തംഭനത്തിൽ വേളം: ഗ്രാമപഞ്ചായത്ത് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം താളംതെറ്റുന്നു. അസി. എൻജിനീയർ, േഗ്രഡ് ഒന്ന്, രണ്ട് ഓവർസിയർമാർ, കൃഷി ഓഫിസർ, രണ്ട് സീനിയർ ക്ലർക്കുമാർ, രണ്ട് ജൂനിയർ ക്ലർക്കുമാർ എന്നിവരുടെ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്തിലെ പ്രവർത്തനങ്ങൾ സ്തംഭനാവസ്യിലായതായി ഭരണസമിതി ഭാരവാഹികൾ പഞ്ഞു. ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ കഴിഞ്ഞ ദിവസം കലക്ടറുടെ ചാർജ് വഹിക്കുന്ന ആർ.ഡി.ഒ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി. നിയമിക്കപ്പെടുന്നവർ അധികവും തെക്കൻ ജില്ലക്കാരായതിനാൽ ചാർജ് എടുത്ത് വേഗംതന്നെ സ്ഥലംമാറ്റം വാങ്ങി തിരിച്ചുപോകുന്ന സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു. പ്രസിഡൻറ് വി.കെ. അബ്ദുല്ല, വൈസ് പ്രസിഡൻറ് എം. മോളി, സ്ഥിരം സമിതി അംഗങ്ങളായ കെ.കെ. അന്ത്രു, മാണിക്കോത്ത് ബഷീർ, മെംബർമാരായ ഒ.പി. രാഘവൻ, എം. ഗോപാലൻ, കെ. ബീന എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. അറിവ് പ്രതിബദ്ധതയുള്ള സമൂഹത്തെ നിർമിക്കുന്നു നാദാപുരം: അറിവ് പ്രതിബദ്ധതയുള്ള സമൂഹത്തെ നിർമിക്കുന്നുവെന്ന് പാണക്കാട് ഫൈനാസലി ശിഹാബ് തങ്ങൾ. ചെറുമോത്ത് ശംസുൽ ഉലമ വാഫി കോളജിലെ ഹാശിമിയ്യ സ്റ്റുഡൻറ്സ് യൂനിയൻ സംഘടിപ്പിച്ച ലീഡേഴ്സ് സെയ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. സമസ്ത നാദാപുരം മണ്ഡലം സെക്രട്ടറി പി.പി. അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഫൈസി ഓമശ്ശേരി, കോളജ് െസക്രട്ടറി ടി.എം.വി. അബ്ദുൽ ഹമീദ്, മുനീർ പുറമേരി, നൂറുദ്ദീൻ ഹൈതമി, സിറാജുദ്ദീൻ നദ്വി, ശബീബ് ജിഫ്രി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.