പുനത്തില്‍ വരനായെത്തിയ ഓര്‍മയില്‍ മഠത്തില്‍ തറവാട്

വില്യാപ്പള്ളി: അന്തരിച്ച മലയാളത്തി​െൻറ കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള 'പുതിയാപ്പിള'യായെത്തിയതി​െൻറ ഒാർമയിൽ വില്യാപ്പള്ളി. മയ്യന്നൂരിലെ മഠത്തില്‍ തറവാട്ടിലെ ജാവ അമ്മദ് ഹാജിയുടെ മകള്‍ ഹലീമയാണ് പുനത്തിലി​െൻറ ഭാര്യ. ഇളയ സഹോദരി സാറയും സഹോദരന്‍ മൊയ്തു ഹാജിയും മയ്യന്നൂരില്‍തന്നെയാണ് താമസം. മൊയ്തു ഹാജിയാണ് തറവാട് വീട്ടില്‍ താമസം. ഇവിടെയാണ് പുനത്തില്‍ പുതിയാപ്പിളയായി എത്തിയത്. ബര്‍മയില്‍ പ്രവാസിയായിരുന്നു ഹലീമയുടെ പിതാവ് അമ്മദ് ഹാജി. അക്കാലത്ത് മൂന്നു നിലകളുള്ള അപൂര്‍വ വീടായിരുന്നു മഠത്തില്‍ തറവാട്. അതില്‍ മൂന്നാം നിലയിലായിരുന്നു പുനത്തിലി​െൻറ മുറി. പുതിയാപ്പിളമാര്‍ക്ക് എല്ലാവര്‍ക്കും ഏറെ സൗകര്യങ്ങളൊരുക്കിയ മൂന്നാം നിലയായിരുന്നു മുറികൾ. ഒമ്പത് മക്കളായിരുന്നു അമ്മദ് ഹാജിക്ക്. കല്യാണം കഴിഞ്ഞ ശേഷമാണ് പുനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഡല്‍ഹിയിലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നതെന്ന് മൊയ്തു ഹാജി ഓര്‍മിക്കുന്നു. ഇക്കാലത്ത് എം.ടി. വാസുദേവന്‍ നായരെയും അക്ബര്‍ കക്കട്ടിലിനെയുമൊക്കെ കൂട്ടി വീട്ടില്‍ വരാറുണ്ടായിരുന്നു. എഴുത്തി​െൻറ ലോകത്ത് സജീവമായതോടെ വില്യാപ്പള്ളി മയ്യന്നൂരിലെ വീട്ടില്‍ പുനത്തില്‍ എത്തുന്നത് അപൂര്‍വമായി. സഹോദരിയെ കല്യാണം കഴിച്ച ആദ്യ നാളുകളില്‍ പുതിയാപ്പിളയായ പുനത്തിലിനെ മടപ്പള്ളിയിലെ വീട്ടില്‍നിന്ന് സഹോദരിയോടൊപ്പം കൂട്ടി വരാറുണ്ടായിരുന്നത് ആണ്‍കുട്ടികളില്‍ ഇളയവനായ മൊയ്തു ഹാജിയായിരുന്നു. മൊയ്തു ഹാജിക്ക് ഇപ്പോള്‍ 72 വയസ്സായി. പുനത്തിലി​െൻറ കൃതികളൊന്നും വായിച്ചില്ലെങ്കിലും പരസ്പരം വലിയ ഇഷ്ടമായിരുന്നെന്ന് മൊയ്തു ഹാജി. വടകര എടോടിയിലായിരുന്നു പുനത്തില്‍ കുറെക്കാലം താമസിച്ചത്. ആ സമയത്ത് സഹോദരിയെയും പുനത്തിലിനെയും സന്ദര്‍ശിക്കാറുണ്ടായിരുന്നു. പിന്നീട് കോഴിക്കോേട്ടക്ക് താമസം മാറിയ ശേഷം ഇടക്കെപ്പോഴെങ്കിലുമായി പരസ്പരം സന്ദര്‍ശനം. പുനത്തിലിനോടൊത്തുള്ള ഓര്‍മകള്‍ അയവിറക്കി മഠത്തില്‍ തറവാട്ടില്‍ ഏകനായി കഴിയുകയാണ് മൊയ്തു ഹാജി. വില്യാപ്പള്ളി--ചേലക്കാട് റോഡി​െൻറ ഇന്‍വെസ്റ്റിഗേഷന്‍ നടപടി പൂര്‍ത്തിയായി വില്യാപ്പള്ളി: വടകര- -വില്യാപ്പള്ളി- -ചേലക്കാട് റോഡി​െൻറ ഇന്‍വെസ്റ്റിഗേഷന്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി പാറക്കല്‍ അബ്ദുല്ല എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡി​െൻറ പ്രവൃത്തിക്കായി 31 കോടി രൂപ നേരത്തേ വകയിരുത്തിയിരുന്നു. വിശദ എസ്റ്റിമേറ്റ് തയാറാക്കിയ ശേഷം ഉടന്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തിയും റോഡി​െൻറ ഭാഗങ്ങള്‍ അപകടരഹിതമാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സമഗ്ര നിർമാണ പ്രവൃത്തിയാണ് നടത്തുന്നത്. വടകര താലൂക്കി​െൻറ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വയനാട് ഭാഗങ്ങളിലുള്ളവര്‍ക്കും എളുപ്പത്തില്‍ വടകര നഗരത്തില്‍ എത്താന്‍ പറ്റുന്ന റോഡാണിത്. പലയിടങ്ങളിലായി പൊട്ടിത്തകര്‍ന്നു കിടക്കുകയാണ് റോഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.