മത്സ്യാവശിഷ്​ടങ്ങള്‍ മാലിന്യമാണെന്നു പറയാന്‍ വരട്ടെ...

വടകര: മാലിന്യനിര്‍മാര്‍ജനത്തിൽ മാതൃകയായി വിദ്യാര്‍ഥികൾ. മത്സ്യാവശിഷ്ടങ്ങൾ പുത്തന്‍ സാേങ്കതികവിദ്യ ഉപയോഗിച്ച് വളമാക്കി മാറ്റുകയാണ് മടപ്പള്ളി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്.എസ്.സി വിഭാഗം വിദ്യാർഥികൾ. വടകര േബ്ലാക്ക് പഞ്ചായത്തി​െൻറ 'തീരവസന്തം' പദ്ധതിയുടെ ഭാഗമായാണ് മാലിന്യനിർമാര്‍ജനം. മത്സ്യം മൂല്യവര്‍ധിത ഉല്‍പന്നമായി മാറ്റാനുള്ള പ്രക്രിയയുടെ ഭാഗമായി വരുന്ന അവശിഷ്ടങ്ങളാണ് വളമാക്കുന്നത്. ചോമ്പാല്‍ ഹാര്‍ബറിലും കടലോര മേഖലയിലും മത്സ്യാവശിഷ്ടങ്ങളാല്‍ ദുര്‍ഗന്ധംവമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. പദ്ധതിക്കായി പരിശീലനം നല്‍കാന്‍ സ​െൻറര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ സയൻറിസ്റ്റ് രഹന രാജ്, ടെക്നിക്കല്‍ അസിസ്റ്റൻറ് വി.ടി. സദാനന്ദന്‍ എന്നിവര്‍ ക്ലാസെടുത്തു. േബ്ലാക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനത്തോടൊപ്പം മത്സ്യവിഭവങ്ങളായ ഫിഷ്ബോള്‍സ്, ഫിഷ്ഫിങ്കർ, ഫിഷ്കട്ട്ലറ്റ്, ചെമ്മീന്‍ ചമ്മന്തി എന്നിവ വിദ്യാര്‍ഥികള്‍ നിർമിച്ചു. ഇതേ മാതൃകയിൽ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വളനിര്‍മാണത്തിന് േബ്ലാക്ക് പഞ്ചായത്ത് നേതൃത്വം കൊടുക്കുമെന്ന് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.