ഉൽപന്ന നിർമാണ പരിശീലനം

നന്മണ്ട: ആത്മയുടെ നേതൃത്വത്തിൽ കാക്കൂർ േബ്ലാക്കിലെ കർഷകർക്കായി നടത്തിയ കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ സി.കെ. രാജൻ അധ്യക്ഷത വഹിച്ചു. പത്മിനി ശിവദാസ് ക്ലാസെടുത്തു. നന്മണ്ട കൃഷി ഓഫിസർ ഡാനാ മുനീർ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റൻറ് ഗിരീഷ് നന്ദിയും പറഞ്ഞു. വയലാർ അനുസ്മരണം നന്മണ്ട: സാംസ്കാരിക വേദി നാരകശ്ശേരിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമയുടെ 42ാം ചരമവാർഷിക ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം നിർവഹിച്ചു. എ. ബിനീഷ് അധ്യക്ഷത വഹിച്ചു. നാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ല നന്മണ്ട, വി.ബി. നായർ, യു.പി. ശശി, ബാബു വാളാഞ്ഞുകണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.