സി.പി.എം ലോക്കൽ സമ്മേളനം

മേപ്പയൂർ: ഒക്ടോബർ 29, 30 തീയതികളിൽ നടക്കുന്ന സി.പി.എം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ കെ. രതീഷ് പതാക ഉയർത്തി. ഉണ്ണര രക്തസാക്ഷി സ്മാരകത്തിൽ നിന്ന് ആരംഭിച്ച കൊടിമരജാഥ മുതിർന്നനേതാവ് കെ.കെ. രാഘവൻ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി പി. പ്രസന്നക്ക് കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു. എടത്തിൽ ഇബ്രാഹീം രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച പതാകജാഥ കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ചന്ദ്രൻ പതാകജാഥ നയിച്ചു. ജാഥ ജനകീയ മുക്കിൽ സമാപിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.