നന്മണ്ട വാര്യത്തുതാഴെ വയലിൽ കക്കൂസ്​ മാലിന്യം തള്ളി: പ്രദേശം ദുർഗന്ധമയം

നന്മണ്ട: പതിനാലെ നാലിലെ പള്ളിക്കര ശ്രീ മഹാവിഷ്ണുക്ഷേത്ര പരിസരത്തെ വയലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പ്രദേശം ദുർഗന്ധമയം. ശനിയാഴ്ച പുലർച്ചയാണ് സംഭവം. റോഡിൽ നിർത്തിയ വാഹത്തിൽനിന്നാണ് മാലിന്യം വയലിലേക്ക് ഒഴുക്കിവിട്ടത്. തോടി​െൻറ ഉത്ഭവസ്ഥലമായതിനാൽ വെള്ളവും മലിനമായി. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കുടി വെള്ളമെത്തിക്കാൻ പുതുതായി കുഴിച്ച കിണറിന് സമീപമാണ് മാലിന്യം തള്ളിയത്. ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികളും വാഹനയാത്രക്കാരും പ്രയാസത്തിലാണ്. സമീപത്തുള്ള ഹോട്ടലി​െൻറ പ്രവർത്തനവും തടസ്സപ്പെട്ടു. നാലാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മറ്റുമാലിന്യങ്ങളും തള്ളുന്നത് ഇവിടെ പതിവാണ്. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. പുലർച്ച 3.10ന് എത്തിയ ഒരു ലോറിയുടെ ദൃശ്യം സമീപത്തെ കടയിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണ്. പ്രദേശത്ത് സി.സി ടി.വി കാമറ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.