ഉപജില്ല സ്​കൂൾ കലോത്സവം: ലോഗോ പ്രകാശനം

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്തംഗം നജീബ് കാന്തപുരം പ്രകാശനം നിർവഹിച്ചു. പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വി.പി. ഇബ്രാഹിം, പി.പി. രോഹിണി, കബീർ കുന്നോത്ത്, മുഹമ്മദ് ബഷീർ, സി.പി. നൗഷാദ് എന്നിവർ സംസാരിച്ചു. ഷാനവാസ് കുറുെമ്പായിൽ സ്വാഗതവും എം.കെ. അൻവർ നന്ദിയും പറഞ്ഞു. എലത്തൂർ സേതു സീതാറാം എൽ.പി സ്കൂൾ അധ്യാപകനായ മുഹമ്മദ് ബഷീറാണ് ലോഗോ ഡിസൈൻ ചെയ്തത്. നവംബർ 14, 15, 16 തീയതികളിൽ പൂവമ്പായി എ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് ഉപജില്ല സ്കൂൾ കലോത്സവം. സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം തുടങ്ങി ബാലുശ്ശേരി: സഹോദയ സി.ബി.എസ്.ഇ സ്കൂൾ വടകര മേഖല കലോത്സവത്തിന് ബാലുശ്ശേരിയിൽ തുടക്കമായി. രണ്ടു ദിവസം നീളുന്ന കലോത്സവം ജയ്റാണി പബ്ലിക് സ്കൂളിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സത്യഭാമ അന്തർജനം അധ്യക്ഷത വഹിച്ചു. ഫാ. സൈമൺ വള്ളോപ്പിള്ളി, സോമൻ, സിസ്റ്റർ ടെസി, റീജ മനോജ്, സുനിൽ, സിസ്റ്റർ ഫിലോ, ഷൈജു ഇൗപ്പൻ എന്നിവർ സംസാരിച്ചു. 500ഒാളം കലാപ്രതിഭകൾ പെങ്കടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.