സപ്തതി ആഘോഷം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ മേൽശാന്തി എൻ.പി. നാരായണൻ മൂസതി​െൻറ ഒക്ടോബർ 30ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഇ.കെ. വിജയൻ എം.എൽ.എ, നഗരസഭ അധ്യക്ഷൻ കെ. സത്യൻ, പ്രഫ. കൽപറ്റ നാരായണൻ എന്നിവർ പങ്കെടുക്കും. ഭജന, കേളിക്കൈ, സംഗീതാർച്ചന എന്നീ പരിപാടികളും നടക്കും. യു. രാജീവൻ, ഇ.എസ്. രാജൻ, ടി. ഗംഗാധരൻ നായർ, വി.കെ. ഗണേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണം കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.എം കൊയിലാണ്ടി ഏരിയസമ്മേളനം ആവശ്യപ്പെട്ടു. ഉന്നതനിലവാരം പുലർത്തിയിരുന്ന സ്കൂൾ മാനേജ്മ​െൻറിൽ രൂപപ്പെട്ട തർക്കം കാരണം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ലസെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയതു. ടി. ഗോപാലൻ, കെ. ബാബുരാജ്, സുധ, നൗഫൽ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.കെ. മുഹമ്മദ്, കൻമന ശ്രീധരൻ, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ബാലകൃഷ്ണൻ പതാക ഉയർത്തി. പി.കെ. ബാബു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസമേഖലയിലെ സംഘ്പരിവാർ കടന്നുകയറ്റം ചെറുത്തുതോൽപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴിൽസുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.