സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ബി.ജെ.പി ചരിത്രത്തെ ഫോട്ടോഷോപ് ചെയ്യുന്നു ^ശശി തരൂർ

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ബി.ജെ.പി ചരിത്രത്തെ ഫോട്ടോഷോപ് ചെയ്യുന്നു -ശശി തരൂർ കോഴിക്കോട്: രാജ്യത്തി​െൻറ സ്വാതന്ത്ര്യസമരത്തിലും ദേശീയ പാരമ്പര്യത്തിലും ഒരു പങ്കും അവകാശപ്പെടാനില്ലാത്ത ബി.ജെ.പി തങ്ങളെ ദേശീയതയിൽ പ്രതിഷ്ഠിക്കുന്നതിനായി ചരിത്രത്തെ ഫോട്ടോഷോപ് ചെയ്യുകയാണെന്ന് ശശി തരൂർ എം.പി. 'ദേശീയതയെ പുനർനിർവചിക്കുമ്പോൾ' എന്ന വിഷയത്തിൽ എ.ഇസഡ് ഫൗണ്ടേഷൻ ആൻഡ് ട്രസ്റ്റ് സംഘടിപ്പിച്ച പ്രഥമ ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ഇന്ത്യ എന്ന ആശയത്തെയും വളച്ചൊടിക്കുകയും ദുരുപയോഗം െചയ്യുകയുമാണവർ. ദേശീയ ചരിത്രത്തെ ഹൈജാക്ക് ചെയ്ത് യഥാർഥ ഇന്ത്യൻ പാരമ്പര്യത്തിന് തീർത്തും വിരുദ്ധമായ, അവരുടെ നേതാക്ക‍ളുടെ ദർശനങ്ങളെ സ്ഥാപിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഘർ വാപസി, ലവ് ജിഹാദ്, ആൻറി റോമിയോ സ്ക്വാഡ് എന്നിവ മാത്രമാണ് രാജ്യത്തിനായുള്ള ബി.ജെ.പിയുടെ സംഭാവനകൾ. ബി.ജെ.പിയുടെ സമ്പൂർണ ചരിത്രത്തെ ഹിപോക്രസി എന്ന ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. നെഹ്റു രാജ്യത്തെ കണ്ടത് വിവിധ പാരമ്പര്യങ്ങളുടെയും സംസ്കാരത്തി​െൻറയുമെല്ലാം ഉൽപന്നമായാണ്. എന്നാൽ, ബി.ജെ.പി നേതാക്കൾക്ക് താജ്മഹലും ബ്രിട്ടീഷുകാർക്കെതിരെ യുദ്ധംചെയ്ത ധീരപോരാളിയുമെല്ലാം മതത്തി​െൻറ പേരിൽ വിവാദമുണ്ടാക്കാനുള്ളതാണ്. സംസാരിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ സംസാരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭാരത് മാതാ കി ജയ് എന്നു പറയാൻ താൽപര്യമില്ലാത്തവർ ആൾക്കൂട്ട സമ്മർദത്തി​െൻറ പേരിൽ പറയേണ്ടിവരുകയാണ്. അവർ പാഠപുസ്തകങ്ങൾ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമെല്ലാം ചരിത്രം തിരുത്തിക്കൊണ്ടിരിക്കുന്നു. ഈ രീതിയിൽ പ്രധാനമന്ത്രിയും കൂട്ടരും മുന്നോട്ടുപോവുകയാണെങ്കിൽ ഏതെല്ലാം നേതാക്കളെ അവർ ബലപ്രയോഗത്തിലുടെ സ്വന്തമാക്കുമെന്ന് പറയാനാവില്ല. വംശപരമെന്നതിനെക്കാൾ പൗരസംബന്ധിയാണ് രാജ്യത്തി​െൻറ ദേശീയത. ബി.ജെ.പിയുടെ ബ്രാൻഡഡ് ദേശീയതയെ അംഗീകരിക്കേണ്ട കാര്യമില്ല. രാജ്യത്തി​െൻറ ഉദാരമൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ഈ രാജ്യത്തി​െൻറ ഭരണഘടനയോട് കൂറുകാണിക്കുകയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. ഇഖ്ബാൽ ഹസ്നൈൻ, ഇ. അഹമ്മദി​െൻറ മകൻ റഈസ് അഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.